കുറേ വർഷത്തെ ഇടവേളക്കുശേഷം വീണ്ടും ഒരു സ്കൂളിലേക്ക് പോകാനുള്ള അവസരം ഇന്ന് ലഭിച്ചു.ഞങ്ങൾ 14 പേർ പേർ ഇന്ന് സ്കൂളിൽ പോയി .വളരെ കൃത്യസമയത്ത് തന്നെ എല്ലാവരും പാളയത്ത് ഉള്ള St.Joseph സ്കൂളിൽ എത്തിച്ചേർന്നു. വിചാരിച്ചതുപോലെ ആയിരുന്നില്ല ഇന്നത്തെ ദിവസം ,സ്കൂളിൽ അധ്യാപകരോ വിദ്യാർത്ഥികളോ ഉണ്ടായിരുന്നില്ല. സ്കൂളിലെ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട John E Jayan സർ ഞങ്ങൾക്ക് ലൈബ്രറി സന്ദർശിക്കാൻ അവസരം തന്നു .ഞങ്ങളെല്ലാവരും ലൈബ്രറി സന്ദർശിക്കുകയും സ്കൂളിൻറെ ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ചെയ്തു.ലൈബ്രറിയിൽ ഞങ്ങൾ സ്കൂളിലെ മാഗസിൻ കണ്ടു. ഇന്ത്യൻ ക്രിക്കറ്റ് പ്ലേയർ ആയ സഞ്ജു സാംസൺ സ്കൂളിലാണ് പഠിച്ചത് എന്ന് മനസ്സിലായി . ആ മാഗസീനിൽ നിന്ന് സ്കൂളിൻറെ ചരിത്രത്തെപ്പറ്റിയും ക്ലബ്ബുകളെ പറ്റിയും മറ്റു കാര്യപരിപാടികളെ കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു.ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങളെല്ലാവരും വീടുകളിലേക്ക് തിരികെ യാത്രതിരിച്ചു.നാളത്തെ ദിവസത്തിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.






Comments